**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 16, 2012

ഐസ് കട്ടയ്ക്ക് പെയിന്റ് അടിക്കുന്നവര്‍ .

                                                                                              അതായത്; വര്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും........ റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല.... ഇപ്പൊ മനസ്സിലായോ????   മണ്മറഞ്ഞ കലാകാരന്ശങ്കരാടി അന്ന് പറഞ്ഞത്ഇപ്പൊ മനസിലായി.പലതും മാറ്റമല്ല മാറ്റമാണന്നുള്ള തോന്നലുകള്മാത്രമാണെന്ന്.അന്താരാഷ്ട്ര വാര്ത്ത എജന്സി ആയ  എഫ് പി ഇന്ത്യയില്വല്ലാത്തൊരു മാറ്റം വന്നതായി റിപ്പോര്ട്ട്  ചെയ്തു.  സ്വതവേ മാറ്റവും, നാറ്റവും നമ്മള്ക്ക് വലിയ പ്രശ്നമല്ലെങ്കിലും ഇത്തവണ അത് മാറുന്നതായി തോന്നി.ഒരു സ്ത്രീ തനിക്ക് വെളിയ്ക്കിരിക്കാന്കക്കുസ് തന്നെ  വേണമെന്ന് പറഞ്ഞതാണ്വാര്ത്ത.   Bride's new toilet points to social revolution in India.  ഇതായിരുന്നു എഫ് പി യുടെ വാര്ത്തയുടെ തലക്കെട്ട്.പുസ്തകതാളുകളിലെ അക്ഷര കൂട്ടങ്ങളിലൂടെ നമ്മളറിഞ്ഞ  മഹത്തായ സാംസ്കാരിക പൈതൃകവും,പുരാതന സംസ്കൃതികളുംനിറഞ്ഞ പഴയ ഇന്ത്യയില്നിന്നും; പുതിയ   ഇന്ത്യയില്നിലവിലുള്ള സ്ഥിതി എന്താണന്നും അതിനു മാറ്റം വരാന്പോകുന്നു എന്നും അങ്ങനെ ലോകം അറിഞ്ഞു.    വിശാലമായ പറമ്പുകളും,നിണ്ടു കിടക്കുന്ന റെയില്വേട്രാക്കുകളും ഉള്ള രാജ്യത്ത്ഇന്നേ വരെ ഒരു സ്ത്രീയ്ക്കും ഇല്ലാതിരുന്ന ഒരു ധൈര്യം ഇക്കാര്യത്തില്കാണിച്ചതിന് സുഭഗ് എന്ന സന്നദ്ധ സംഘടന മഹിളാരത്നത്തിനു രണ്ടു ലക്ഷംരൂപ അവാര്ഡും നല്കി.സംഭവം നടന്നത് ഉത്തര്പ്രദേശിലയിരുന്നത് കൊണ്ട് എഫ് പി യ്ക്ക് മാത്രമല്ല നമ്മള്ക്കും അത് അത്ഭുതകരമായി തോന്നി ഇതൊരു മാറ്റം തന്നെ.പോരാത്തതിന് പഴയ രണ്ടാം ക്ലാസും ഗുസ്തിയുമോന്നുമാല്ലല്ലോ ഇപ്പൊ അവിടം ഭരിക്കുന്നത്; ആധുനികതയുടെ മുഖം അകിലേഷ് യാദവ്ആണുതാനും. അങ്ങനെ ആകെ മൊത്തം രോമാഞ്ച കഞ്ചിത കുഞ്ചിതരയിട്ട് ഇരിക്കുമ്പോള്ആണു ഇത് റാഡിക്കല്ആയിട്ടുള്ള ഒരു മാറ്റം അല്ല എന്ന് മനസിലാക്കും വിധം  അടുത്ത വാര്ത്ത വരുന്നത്. ഉത്തര്പ്രദേശിലെ ഒരു പഞ്ചായത്ത് പ്രണയ വിവാഹം നിരോധിച്ചിരിക്കുന്നു.തീര്ന്നില്ല വിശേഷം; നാല്പതിനു താഴെ പ്രായമുള്ള സ്ത്രികള്ഷോപ്പിംഗ്നു പോകുന്നതും വീടിനു പുറത്തിറങ്ങുന്നതിനും വിലക്ക്.വീടിനു പുറത്ത്മൊബൈല്ഫോണ്ഉപയോഗിക്കാന്പാടില്ല.വീടിനു പുറത്തിറങ്ങുമ്പോള്കയ്യും തലയും മറയ്ക്കണം.   ഭാഗ്യം മൂക്കില്പഞ്ഞി വയ്ക്കണം എന്ന് പറഞ്ഞിട്ടില്ല. നമ്മളിവിടെ മുസ്ലിം പെണ്ണിന് നായരുചെക്കനെ പ്രേമിക്കാമോ എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്   ചക്കിനകത്തു കേറി നടന്നോളാന്പറഞ്ഞ് ഒരു കൂട്ടര്‍.   പഞ്ചായത്തിനെതിരെ കേസെടുക്കുമെന്ന്നമ്മുടെ ചിദംബരണ്ണ.......ഉറപ്പ്പറഞ്ഞിട്ടുണ്ട്.   സംഗതി ക്ലീന്‍.....
           ഇതുകൊണ്ടൊന്നും ഇവിടെ പുരോഗമനം ഇല്ലെന്ന് പറയാന്പറ്റില്ല.    വാര്ത്ത പുറത്ത്വന്ന ദിവസം നമ്മെ പുളകം അണിയിക്കുന്ന മറ്റൊരു വാര്ത്തയും വന്നിട്ടുണ്ട്.           അഗ്നി:-1ബാലിസ്റ്റിക് മിസൈല്ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.  അണ്വായുധം തൊടുക്കാവുന്ന ഉഗ്രന്സാധനമാണു പോലും.വിട്ടത് കടലിലേക്ക്ആയതിനാല്വെള്ളത്തില്വീണാലും വിജയമാണന്നു പറയാം. ആരറിയാന്‍....?     മുത്തലിബും കൂട്ടരും പണി ഇപ്പൊ ആസമിലേക്ക് മാറ്റിയതായി കണ്ടു.    കര്ണ്ണാടകത്തില്ഇപ്പോള്തന്തയാര്, പിള്ളയാര് തര്ക്കം തുടരുന്നതിനാല്പെണ്ണുങ്ങളെ തല്ലിന് അവിടെ സ്കോപ് കുറവാണ്.    അങ്ങനെയാണ് പണി ആസമിലേക്ക് മാറ്റിയത്‌.   ചുമ്മാ ചായ കുടിക്കാന്പോയതിനാണ് തല്ലിയത് എന്നാണ് അറിവ്‌.   വടക്ക് ഇങ്ങനത്തെ കലാപരിപാടികള്നടത്തുമ്പോള്നമ്മള്തെക്കര്വെറുതെയിരിക്കാന്പാടുണ്ടോ? വിട്ടില്ല; മൂത്രം കുടിപ്പിച്ചാണ് നമ്മള്തിരിച്ചടിച്ചത്‌. നമ്മുടെ അടുത്ത് ഉടുപ്പിയിലാണ് സംഭവം. ഭര്ത്താവ് ഭാര്യേ മൂത്രം കുടിപ്പിച്ചു.   കിട്ടിയത് പോരാന്ന് പറഞ്ഞാണത്രേ ഭര്ത്താവ് തന്നെ മൂത്രം കുടിപ്പ്ച്ചതെന്നു ഭാര്യ.     ഇതൊക്കെ കേട്ട് തല പെരുത്ത് ഇരിക്കുമ്പോഴാണ് അടുത്ത വാര്ത്ത; നമ്മുടെ സ്വന്തം ടാഗോറിന്റെ വിശ്വഭാരതി യൂണിവേര്സിറ്റിയില്വാര്ഡന്വിദ്യാര്ത്ഥിനിയുടെ ചന്തിക്ക് ചട്ടുകം വച്ച് പൊള്ളിച്ചു പോലും.    മൊത്തത്തില്സംഗതി ജോറായി.     ഇക്കര്യത്തില്കേരളത്തിന്റെ സംഭാവന ഉടന്പ്രതിക്ഷിക്കാം.    പക്ഷെ സംഗതി മേല്പ്പറഞ്ഞ പോലെ തറ ആയിരിക്കില്ലന്നു ഉറപ്പിക്കാം. ഇന്ത്യയെ മൊത്തത്തില്നോക്കിയാല്നമ്മള്പുരോഗമിച്ചവര്ആയതിനാല്ടോയ്ലറ്റ്കാമറഒളിക്യാമാറ അതുമല്ലങ്കില്മൊബൈല്തുടങ്ങിയ ആധുനിക വിദ്യകള്ആയിരിക്കും ഇവിടെ പ്രയോഗിക്കുക.   കാര്ഡിട്ടാല്പണം വരുന്ന  ടി എം മിഷന്പോലെ വിളിച്ചാല്അത്ര പെട്ടന്നൊന്നുംവരാന്ഒക്കത്തില്ല   പോലിസിന് എന്ന് പറഞ്ഞു കൊണ്ട് ഇക്കാര്യത്തില്പോലിസിനുള്ള ജാഗ്രത വെളിപ്പെടുത്തിയതിനാല്ഒന്നും പേടിക്കാന്ഇല്ല. 
                സ്വാതന്ത്ര്യം കിട്ടിയിട്ട് കൊല്ലം 65ആയി എന്നാണ് വെപ്പ്. ആര്ക്കാണ് കിട്ടിയത്എന്ന കാര്യത്തില്മാത്രമേ സംശയമുള്ളു.  അന്ന് തൊട്ട് തുടങ്ങിയതാണ് സ്ത്രീ ശാക്തികരണം. ഇപ്പോഴും വഞ്ചി തിരുനക്കര തന്നെയാണു ള്ളത്   .ബസ്സിലും, സിനിമടിക്കറ്റ്കൌണ്ടറിലും പിന്നെ മൂത്രപുരയുടെ വാതിലിലും കൃത്യമായി നമ്മള്സ്ത്രീ സംവരണം അനുവദിച്ചിട്ടുണ്ട്.  അതിനപ്പുറമുള്ള കാര്യത്തെപ്പറ്റി ചര്ച്ച നടത്തിക്കൊണ്ടിരിക്കയാണ്.    നമ്മുടെത് ഒരു ജനാധിപത്യരാജ്യമായതാണ് കുഴപ്പമെന്ന് നമ്മുടെ സ്വന്തം വയലാര്രവിയന്ണ്ണന്പറഞ്ഞത്.  അക്കാര്യത്തില്ചൈന ആണ് ഭേദം; എന്നാ അണ്ണന്റെ അഭിപ്രായം.(മാതൃഭൂമി:10/7/12)  സ്വാതന്ത്ര്യം കിട്ടിയപ്പോള്ഭരിക്കാന്കേറിയതാണ് തോറ്റാലും ജയിച്ചാലും പ്രതിപക്ഷമായാലും ഭരണപക്ഷമായും പാര്ലമെന്റിനകത്തു തന്നെയാണ് സ്ഥിരതാമസം .ഒരിക്കല്അതിനകത്ത് കേറിയാല്വോട്ടു ചോദിക്കാനാണ് പിന്നെ പുറത്തിറങ്ങുന്നത്.വമ്പന്സ്രാവുകള്ആണെങ്കില്തെക്കോട്ട് എടുക്കുമ്പോഴും അവിടെ തന്നെ ഏതെങ്കിലും ഘട്ടില്വിശ്രമിക്കാം.ചായ, വട എല്ലാം സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പുള്ള വിലയില്കിട്ടാനുള്ള കാന്റീന്സൗകര്യം ഉള്ളത് കൊണ്ട്;സ്വസ്ഥം ഭക്ഷണം, വിശ്രമം, ഭരണം അങ്ങനെ പോകുന്നു.ജനാധിപത്യരീതിയില്ജനം പ്രതിഷേധിച്ചാല്സ്വേശ്ച്ധിപത്യരീതിയില്അടിച്ചമാര്ത്താം അതിനും വകുപ്പ് ഉണ്ട്. പാര്ലമെന്റിനു അകത്തുള്ള വനിതകള്ക്കാണെങ്കില്പുറത്തുള്ള തങ്ങളുടെ വര്ഗത്തിനു കക്കുസ് ഉണ്ടോ അടിയും തൊഴിയും കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കാന്എവിടെ സമയം. 
                 നമ്മുടെ രാജ്യത്തെ സ്ത്രീ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയും ആണന്നു പറയാതിരിക്കാന്വയ്യ.ഉപരി വര്ഗത്തിലുള്ള ഒരു ചെറിയ ശതമാനവും മധ്യ വര്ഗത്തിലെ പുതു തലമുറയെയും കാണിച്ച് രാജ്യത്തെ അറുപത്തിയൊന്നു കോടിയില്അധികം വരുന്ന സ്ത്രീ ജനങ്ങളെ വിലയിരുത്താന്പാടില്ല.രാജ്യത്തിന്റെ പരമോന്നത പദവിയില്സ്ത്രീ (പ്രസിഡണ്ട്‌), പാര്ലമെന്റിനെ നിയന്ത്രിക്കുന്നത് സ്ത്രീ (സ്പീക്കര്‍),സര്വോപരി രാജ്യം ഭരിക്കുന്ന പാര്ട്ടിയെ നിയന്ത്രിക്കുന്നതും സ്ത്രീ................!!!! എന്നിട്ടും എന്തെ നടുറോഡില്പട്ടാപ്പകല്സ്ത്രീ അപമാനിക്കപ്പെടുന്നത്.....?അധികാരി വര്ഗത്തിന് അടിസ്ഥാന വര്ഗത്തിന്റെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നതിന്റെ തെളിവല്ലേ ഇത് ..................?
 പിന്മൊഴി:      യവനോക്കെ ഇരുപത്രൂപ കൊടുത്ത് ഐസ്ക്രിമും,  പത്ത് രൂപ കൊടുത്ത് വെള്ളവും മേടിക്കാം ബാക്കിയുള്ളവന്അരിക്ക് രണ്ടു രൂപ കൂട്ടിയാല്അപ്പത്തൊടങ്ങും ചൊറിച്ചില് ത്ഫു...........എന്ന് നമ്മുടെ സ്വന്തം ചിദംബരണ്ണന്‍.


1 comment:

  1. പീതാംബരന്‍November 7, 2013 at 6:56 AM

    സ്ത്രീ ശക്തികരണത്തില്‍ വഞ്ചി ഇപ്പോഴും തിരുന്നക്കാരെ തന്നെയാണ് സംശമില്ല.ബസിലും സിനിമ ടിക്കറ്റ് ക്യൂവിലും ടോയ്‌ലറ്റിലുമാണ് നമ്മുടെ സ്ത്രീ ശക്തികരണം ..ശരിയാണ്

    ReplyDelete