**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, August 6, 2012

രക്തത്തിനു വില കൂട്ടരുത്‌; സര്‍ക്കാരേ...........

     
 വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനത്തിന്‍റെ മണ്ടയ്ക്ക് തന്നെ സര്‍ക്കാര്‍ അടുത്ത അടിയും കൊടുക്കുന്നു.അത്യന്തം ഗുരുതരമായ അവസ്ഥയില്‍ മാത്രം ആവശ്യമുള്ള രക്തത്തിനും സര്‍ക്കാര്‍ വിലകുട്ടി.രക്തസംഭരണ കേന്ദ്രങ്ങളിലെ രക്തവില കൂട്ടാന്‍ ആരോഗ്യ വകുപ്പാണ് ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്. ഒരു രക്ത ബാഗിന് മുന്നൂറു  രൂപയില്‍ നിന്ന് എഴുനൂറ് രൂപയാക്കിയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബ്ലഡ്‌ ട്രാന്സ്ഫ്യുഷന്‍ കൌണ്‍സില്‍ ആണ് വില ഉയര്‍ത്തി ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്. സന്നദ്ധ രക്ത ദാതാക്കളില്‍ നിന്നും സൗജന്യമായി സംഭരിക്കുന്ന രക്തമാണ് ഇങ്ങനെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത്‌. നിലവില്‍ കേരളത്തില്‍ വലിയ ഹോസ്പിറ്റലുകളില്‍ അല്ലതെ ഗ്രാമിണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളും രക്തത്തിനു ആശ്രയിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇത്തരം ബ്ലഡ്‌ ബാങ്കുകളെ ആണ്.അതുകൊണ്ട് തന്നെ ഈ നീക്കം ഏറ്റവും കൂടുതല ദോഷംചെയ്യുന്നത് സാധാരണജനങ്ങള്‍ക്കാണ്.ഞങ്ങള്‍ പാവങ്ങളുടെ കൂടെയാണെന്നു നാഴികയ്ക്കു നാല്പതുവട്ടം വിളിച്ചു പറയുന്ന സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ തന്നെ വിലക്കയറ്റത്തിനു പിന്തുണ നല്‍കുന്നത് ആരോഗ്യ മേഖലയിലെ സ്വകാര്യആശുപത്രികളുടെ ചൂഷണത്തിന് ആക്കം കൂട്ടുന്നു. ഗ്രാമീണ മേഖലയിലെ ബ്ലഡ്‌ ബാങ്കുകളെ ആശ്രയിക്കുന്നവരില്‍ അധികവും പാവപ്പെട്ട രോഗികള്‍ ആണ്.അതുകൊണ്ടുതന്നെ ഈ ഉത്തരവ്‌ ഏറ്റവുമധികം ബാധിക്കുന്നതും പാവങ്ങളെ ആണ്. മറ്റു വസ്തുക്കള്‍ക്ക് വില കൂട്ടുന്നതുപോലെയല്ല രക്തത്തിനു വില കൂട്ടുന്നത്. അതിനു എന്ത് ന്യായികരണം പറഞ്ഞാലും അംഗികരിക്കാന്‍ കഴിയില്ല. അനാവശ്യ ധൂര്‍ത്തി നായി സര്‍ക്കാര്‍ കോടികള്‍ ചിലവാക്കുമ്പോള്‍  ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന രക്തത്തിനു വില വര്‍ധിപ്പിച്ചത്‌ നല്ല നടപടി അല്ല.

  കേരളത്തില്‍;  പോലിസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മുപ്പാത്തയ്യായിരുത്തിഇരുനൂറ്റിപതിനാറ് വാഹനാപകടങ്ങള്‍ നടന്നു; അതില്‍ നാലായിരത്തിഒരുനൂറ്റിനാല്പ്പത്തിയാറ് പേര്‌ മരിക്കുകയും, നാല്പ്പത്തിയൊന്നായിരത്തിമുന്നൂറ്റിയെഴുപത്തിയോന്‍പത് പേര്‍ക്ക് പരിക്ക് പറ്റുകയുമുണ്ടായി. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ മരണം സംഭവിക്കുന്നത് അധികവും ചോര വാര്‍ന്നാണ്. ഇത്തരം അപകടങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കപ്പെടുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമാണ് രക്തം.എന്ത് വില കൊടുത്തും ഇത്തരം സാഹചര്യങ്ങളില്‍ രക്തം വാങ്ങല്‍ ആള്‍ക്കാര്‍ നിര്‍ബന്ധിതര്‍ ആകുന്നു.  ഇതൊക്കെ സര്‍ക്കാരിനും അറിയാം എന്നിട്ടാണ് ഈ കൊലച്ചതി...... തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫിസുകള്‍ക്കു നഷ്ടം കൊടുക്കാന്‍ തീരുമാനിക്കുന്ന സര്‍ക്കാര് ദയവുചെയ്ത് രക്തത്തിനെങ്കിലും വില കൂട്ടരുത്‌.  ഇതൊരു അപേക്ഷയാണ്. റോഡപകടങ്ങളില്‍ രക്തം വാര്‍ന്നു പിടഞ്ഞു മരിക്കുന്നവരില്‍ പാര്‍ട്ടി വിത്യസമൊന്നും ഇല്ല. അതുകൊണ്ട് ജനത്തിന് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങളില്‍ ആയിരിക്കണം.  സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടത്...............
 
പിന്മൊഴി:പാവപ്പെട്ടവന്‍കഴിക്കുന്ന റേഷനരിയില്‍ ചത്ത എലി. നമ്മളെ   ഭരിക്കാന്‍ നമ്മള്‍ നമ്മുടെ MLA  മാര്‍ക്ക് കൊടുക്കുന്ന മാസശമ്പളം 40250 രൂപ.

No comments:

Post a Comment