**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, November 3, 2012

പാല്‍പായസത്തിലെ കൊലച്ചതി...........


 
  കവലയിലുള്ള ‘പുഷ്കരവിലാസം’ ഹോട്ടലില്‍ ഊണിനു സ്പെഷ്യലായി വിളമ്പുന്ന പാല്‍പ്പായസത്തില്‍ പാറ്റയെക്കണ്ടതിനാല്‍ ഹോട്ടല്‍തല്ലിതകര്‍ത്ത് മടങ്ങുന്നവഴിക്കാണ്; ആ കാഴ്ചകണ്ടത്. വിവരംകേറി വട്ടായിപ്പോയ നളിനാക്ഷന്‍ എംഎ(ബി.ഡ്) ഒരു പേപ്പറും പിടിച്ചു ഉറഞ്ഞുതുള്ളുന്നു

      ചതി,....... കൊലച്ചതി...

“അയ്യോ.... അണ്ണാ.. ആരോ ചതിയില്‍പ്പെട്ടിരിക്കുന്നു. വാ..  ഒന്ന് ചോദിക്കാം.” കുളംകലക്കി ആന്‍റെപ്പനു വിവരം അറിയാന്‍ ധൃതിയായിരിക്കുന്നു.എന്നാലും ആരായിരിക്കും ചതിക്കപ്പെട്ടത്‌.................

നളിനാക്ഷന്‍ മാഷിന്‍റെ കല്യാണം കഴിയാത്ത പെങ്ങന്‍മ്മാരുടെ മുഖമാണ് ആദ്യം ഓര്‍മ്മവന്നത് .

“അളിയാ..... രമയോ, സുമയോ... ആരോ ചതിയില്‍പ്പെട്ടിരിക്കുന്നു. നമ്മളിവിടെയുള്ളപ്പോള്‍ ആരാണെടാ നമ്മുടെ തട്ടകത്തില്‍ക്കയറിക്കളിച്ചത് അവനെ വെറുതെ വിട്ടുകൂടാ....”

പെണ്ണുകേസായതുകൊണ്ട് പൌരധര്‍മ്മം പെട്ടെന്ന് ആക്ടിവായി...............

ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കാരെ വകഞ്ഞുമാറ്റി നളിനാക്ഷന്‍മാഷിന്‍റെ അടുത്തെത്തി.

“അല്ല, മാഷേ.. ആരാ... ചതിച്ചത്. ആര്‍ക്കാ ചതിപറ്റിയത്. അയ്യോ!!!! ഇത്ര പെട്ടെന്ന് പേപ്പറിലും വന്നോ...

മാഷിങ്ങു വന്നെ.... ഇതിപ്പോ ഒച്ചവെച്ചിട്ട് കാര്യമൊന്നുമില്ല.നാറ്റക്കേസാ.....”

‘നാറ്റിക്കും; ഞാന്‍ എല്ലാവനെയും നാറ്റിക്കും......യെനിക്കിച്ചിരെ ചേതമുണ്ട് അറിയാമോ....,ഒത്തിരി പഠിച്ചിട്ടും ഒരു പാരലല്‍കോളെജ്മാഷ്‌ മാത്രമാവാന്‍ വിധിക്കപ്പെട്ട  ഒരഭ്യസ്തവിദ്യന്‍റെ രോഷം ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.

“അല്ല; ചോദിക്കട്ടെ മാഷേ....  ആര്‍ക്കാ  ചതിപറ്റിയത് രമയ്ക്കോ, സുമയ്ക്കോ????

അലസിപ്പിക്കാന്‍ പറ്റാത്ത കണ്ടിഷനാണെങ്കില്‍; നമുക്ക് അവനെക്കൊണ്ട് തന്നെ കെട്ടിക്കാം ഞങ്ങളുണ്ട് കൂടെ...................”

‘ആരെക്കൊണ്ട്‌??? നിങ്ങള്‍ ആരുടെ കാര്യമാ പറയുന്നത്....’

“അല്ല; അതുപിന്നെ... രമയുടെയും, സുമയുടെയും കാര്യമല്ലേ മാഷ്‌ പറയുന്നത്.ഗര്‍ഭമായ സ്ഥിതിയ്ക്ക് ആ ചതിച്ചവനെക്കൊണ്ട് തന്നെ കേട്ടിക്കാം. അതാണ്‌ ഞങ്ങള്‍ ഉദേശിച്ചത്‌...........”.കുളംതോണ്ടി ആന്റപ്പന്‍ ഞെളിഞ്ഞങ്ങ് പറഞ്ഞു....

     “ഫ്പാ  ...............എന്‍റെ പെങ്ങമ്മാരെ കുറിച്ച് അനാവശ്യം പറയുന്നോ??”

ഒരു കൊട്ട തുപ്പലുമുഴുവന്‍ മുഖത്തായി.....ഞെളിഞ്ഞു നിന്നവന്‍റെയൊക്കെ വെടിതീര്‍ന്ന അവസ്ഥ......

 “വായിച്ചു നോക്കാടാ എരണം കെട്ടവന്മാരെ ..................”

മാഷ്‌ കയ്യിലിരുന്ന പത്രം ഞങ്ങളുടെ നേരെ എറിഞ്ഞു....ഇങ്ങുതാടാ വായിക്കട്ടെ......പാക്കരന്‍ പത്രം ഏറ്റു വാങ്ങി.....

എന്നാല്‍ വാങ്ങിയത് പോലെ തിരിച്ചും തന്നു. വിദ്യാധര...........നീ വായിച്ചോ ഇത് മറ്റേ പത്രമാ ..

 ‘മറ്റേ പത്രമോ..........?’

     അതെ.... ഇംഗ്ലീഷാണ് മോനെ...........

പിഡിസി കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ ഒരു പിഎസ്സ്സി എഴുതി അബദ്ധത്തില്‍ ജോലി കിട്ടുകയും ചെയ്തു.എന്നുവച്ച് ഇംഗ്ലീഷില്‍ നാലാക്ഷരം നേരെചൊവ്വേ കൂട്ടിവായിക്കാന്‍ ഇന്നും അറിയില്ല. പക്ഷെ അത് നാട്ടുകാരോട് പറയാന്‍ പറ്റുമോ. മാനംപോകുന്ന ഏര്‍പ്പാടല്ലേ???.നാലുതവണ കുടഞ്ഞും, നിവര്‍ത്തിയും; മുക്കി,മുക്കി പത്രത്തിന്‍റെ പേര് വായിച്ചു ‘ടൈംസ് ഓഫ് ഇന്ത്യ’ ബാക്കി ഞരങ്ങാന്‍ തുടങ്ങിയ്പ്പോഴെക്കും മാഷ്‌ ഇടപെട്ടു.

‘വിദ്യാധര നീ... അതിങ്ങുതന്നേക്കു... അല്ലെങ്കില്‍ വൈകുന്നേരം വരെ ഇങ്ങനെ ഞരങ്ങേണ്ടി വരും....

ഞാന്‍ തന്നെ വായിച്ചു കേള്‍പ്പിക്കാം ..............മാഷ്‌ തന്നെ വാര്‍ത്ത‍ വായിച്ചുകേള്‍പ്പിച്ചു.
 

വാര്‍ത്ത ഇങ്ങനെയാണ്... ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍; ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാക്കാര്‍ത്തയില്‍ തുടങ്ങുന്ന ജക്കാര്‍ത്തമെട്രോയില്‍  പദ്ധതിയില്‍ പങ്കാളിയാകാന്‍  പോകുന്നു.പണിക്കാവശ്യാമായ എല്ലാ ഉപദേശങ്ങളും ട്രെയിനിംഗ് പദ്ധതികളും നിയമനങ്ങളും നടത്തുന്നത് ഡി എം ആര്‍ സി യാണ്.

ഇതിനെയാണ് നളിനാക്ഷന്‍ മാഷ്‌; ചതിയെന്ന് വിശേഷിപ്പിച്ചത്..

 ഒരു കണക്കിന് ഇത് ജനങ്ങളോട്‌ കാണിക്കുന്ന ഒരു വലിയ ചതി തന്നെയാണ്; കാരണം നമ്മുടെ സ്വന്തംരാജ്യത്തുനടക്കുന്ന മെട്രോ പദ്ധതിയില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് സമയമില്ല.  എന്നാല്‍ വിദേശത്തു പണിനടത്തുകയും ചെയ്യുന്നു. അതാണ്‌ വിരോധാഭാസമായി തോന്നുന്നത്.എന്തുകൊണ്ടാണ്‌ ഡി എം ആര്‍ സി കൊച്ചി മെട്രോയില്‍ നിന്ന് പിന്‍മാറാന്‍ നോക്കുന്നത്??നമ്മുടെ സര്‍ക്കാരിന്‍റെ പിടിപ്പുകേടല്ലെ ഇതിനു പിന്നില്‍??. അഴിമതികാണിക്കാന്‍ ഡി എം ആര്‍ സി യേയും , ഇ.  ശ്രീധരനെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കാനല്ലേ ഈ തൊമ്മനും ചാണ്ടിയും കളി കളിക്കുന്നത്.തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടി അയയുന്നു.ചാണ്ടി മുറുകുമ്പോള്‍ തൊമ്മന്‍ അയയുന്നു.ആരെക്കാണിക്കാനാണ് ഈ നാടകം കളിക്കുന്നത്.

 പദ്ധതിയുടെ തുടക്കത്തില്‍ ഡി.എം.ആര്‍.സി; എം.ഡി ആയിരുന്ന ശ്രീധരന്‍ പണി ഏറ്റെടുക്കാന്‍ തയ്യാറാകുന്നു.എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ആഗോള ടെണ്ടര്‍ വേണമെന്ന് പറഞ്ഞ് പദ്ധതി നീട്ടികൊണ്ടുപോകുന്നു.വൈകുംതോറും ദിവസം നാല്പതുലക്ഷംരൂപ നഷ്ടം സംഭവിക്കുന്നതിനാല്‍ പണി ഉടനെ ആരംഭിക്കണമെന്നു ശ്രീധരന്‍ പലതവണയായി സംസ്ഥാന സര്‍ക്കാരിനെ ഓര്മ്മപ്പെടുത്തുന്നു, എന്നാലും  സര്‍ക്കാരിനു അനക്കമില്ല.ശ്രീധരന്‍ ഡി.എം ആര്‍.സി യില്‍ നിന്നും റിട്ടയറാകുന്നതുവരെ കേരളസര്ക്കാര് പദ്ധതി വലിച്ചു നീട്ടി. അതിനുശേഷം നിലവില്‍ വന്ന പുതിയ ഡിഎംആര്‍സി; എംഡി-യ്ക്ക് കൊച്ചി മേട്രോയോടെ താല്‍പ്പര്യം ഇല്ല. എന്തുകൊണ്ട്? സര്‍ക്കാരിനാണേല്‍ ഇപ്പോള്‍ ഡിഎംആര്‍സി തന്നെ വേണംതാനും!!!!! .

 കാരണം വളരെ വ്യക്തമാണ്‌.കേരള സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ഡി.എം.ആര്‍.സി യെയോ ശ്രീധരനെയോ പണി ഏല്‍പ്പിക്കാന്‍ താല്പര്യമില്ല.അതിനു വേണ്ടി ശ്രീധരന്‍ റിട്ടയറാകുന്നതുവരെ പദ്ധതി വൈകിപ്പിച്ചു.തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദഫലമായി പുതിയ എംഡി സുധീര്‍കൃഷ്ണയെക്കൊണ്ട് പദ്ധതിഏറ്റെടുക്കാന്‍ വിഷമമാണ് എന്ന് പറയിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ജനകീയനായ ശ്രീധരനെ പരസ്യമായി കൊച്ചിമെട്രോയില്‍ നിന്നും ഒഴിവാക്കിയാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഈ നാടകം കളിക്കുന്നതെന്ന് വ്യക്തം.അയ്യായിരത്തിയിരുനൂറുകോടിയിലെ അഴിമതിതന്നെ ലക്ഷ്യം.പ്രതിരോധമന്ത്രി ആന്‍റണിയും, അധികാരമേറ്റ പുതിയ കേരളകേന്ദ്ര മന്ത്രിമാരും മേട്രോയ്ക്കനുകൂലമായി പറഞ്ഞ വാക്കുകള്‍  വെള്ളത്തില്‍ വരച്ചവരപോലെയായാല്‍..... അവസാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചു വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ കൂട്ടത്തിലേക്ക്‌ പുതിയ ഒരു പേരുകൂടി ചേര്‍ക്കാം.... കൊച്ചി മെട്രോ..

  

 

15 comments:

  1. നമ്മുടെ നാടല്ലേ ഇതിനെക്കാള്‍ വലിയ ചതി പ്രതിക്ഷിക്കാം ...........നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. 600 കോടി കമ്മീഷന്‍ കിട്ടുമ്പോള്‍ ദിവസേന പൊകുന്ന 40 ലച്ചം ആര്‍ക്കുവേണം..

    ReplyDelete
    Replies
    1. നമ്മള്‍ കഴുതകള്‍ക്ക് എന്ത് ലച്ചം വന്നു.വല്ല വെള്ളമോ കാടിയോ കിട്ടിയാല്‍മതി വിശപ്പടക്കികൊള്ളും.....

      Delete
  4. അവതരണം കലക്കിയിരിക്കുന്നു............

    ReplyDelete
  5. യേത് ശ്രീധരന്‍
    യെന്ത് ഡീയെമ്മാര്‍സി

    നമ്മക്ക് കോടി വേണം മോനേ കോടി

    ReplyDelete
  6. പൊന്മുട്ടയിടുന്ന താറാവിനെ തുളസി സര്‍ കൊല്ലുവോ..? അതേ ഇവരും ചെയ്യുന്നുള്ളൂ..

    ReplyDelete
  7. അതിനു വേണ്ടി ശ്രീധരന്‍ റിട്ടയറാകുന്നതുവരെ പദ്ധതി വൈകിപ്പിച്ചു.തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദഫലമായി പുതിയ എംഡി സുധീര്‍കൃഷ്ണയെക്കൊണ്ട് പദ്ധതിഏറ്റെടുക്കാന്‍ വിഷമമാണ് എന്ന് പറയിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ജനകീയനായ ശ്രീധരനെ പരസ്യമായി കൊച്ചിമെട്രോയില്‍ നിന്നും ഒഴിവാക്കിയാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഈ നാടകം കളിക്കുന്നതെന്ന് വ്യക്തം.അയ്യായിരത്തിയിരുനൂറുകോടിയിലെ അഴിമതിതന്നെ ലക്ഷ്യം.പ്രതിരോധമന്ത്രി ആന്‍റണിയും,

    ഇപ്പൊ കുറെകാലമായി പത്രങ്ങളിലും ടി.വി യിലും ഈ ഒരൊറ്റ വിഷയമേ ഉള്ളൂ. ഡി.എം.ആർ.സി ഇതെവിടേയെങ്കിലും കൊണ്ട് പോയി നടപ്പാക്കാനായിരുന്നെങ്കിൽ ഇവർക്കത് എന്നേ ആകാമായിരുന്നു. ഭരണമേറ്റെടുത്ത് ഇത്ര കാലമായിറ്റ്റ്റും അതെവിടേയും എത്തിയില്ല ഒന്നും അനങ്ങിയുമില്ല. ഇത് കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് മനസ്സിലായ ഒരു സത്യമാണ് ഇത് നടക്കാൻ പോകുന്നില്ല എന്നത്. ഇപ്പോഴും അവർ വലിയ വായിൽ നില വിളിക്കുന്നു, 'ഞങ്ങൾ ഡി.എം.ആർ.സി ഉഎ കൊണ്ട് തന്നെ ഇത് നടപ്പാക്കും,നടപ്പാക്കും' എന്ന്. പക്ഷെ അവരെ തന്ത്ര പൂർവ്വം ഒന്നുമറിയാത്ത പോലെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും ഇതേ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ആൾക്കാരാണ്. നടന്നെങ്കിൽ കാണാം,അല്ലേൽ അവർ കോടികൾ കീശയിലാക്കും.
    നല്ല എഴുത്ത്. ആശംസകൾ.

    ReplyDelete
    Replies
    1. എന്നെ സന്ദര്‍ശിച്ചതിനു ബുദ്ധിമാനായ മണ്ടൂസനു നന്ദി അറിയിക്കുന്നു..

      Delete
  8. ഒരു സാധാരണ ഓഫിസില്‍ സ്റെഷനറി വാങ്ങുവാനോ ചായയും സ്നാക്സും സോഫ്റ്റ്‌ ഡ്രിങ്ക്സും സപ്ലൈ ചെയ്യുവാനോ ടെണ്ടര്‍ ക്ഷണിക്കുന്ന ഇക്കാലത്ത്,ഇത്രയും വലിയൊരു പ്രോജെക്റ്റ്‌ മറ്റു കമ്പനികളില്‍ നിന്നും അവരുടെ ടെണ്ടര്‍ ക്ഷണിക്കാതെ ഡി എം ആര്‍ സി യെ തന്നെ ഏല്‍പ്പികണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് സാറെ?ഹിടാച്ചിയും മിത്സുബിഷിയും ചൈനയുടെ സി എസ് ആറും ഒക്കെ അടങ്ങുന്ന ആഗോള ഭീമന്മാര്‍ ചുരുങ്ങിയ ചിലവില്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ മത്സരിക്കുമ്പോള്‍,മത്സരമൊന്നും ഇല്ലാതെ ഒരു കമ്പനിക്കു മാത്രം പദ്ധതി അനുവദിക്കുന്നതല്ലേ ശരിയായ പക്ഷപാതം?.ശ്രിധരന്‍ സാറിന്റെ നേതൃത്വത്തില്‍ ഒരു സമിതിയുടെ മേല്‍നോട്ടത്തില്‍ പദ്ധതി നടപിലാക്കണം,എന്നാല്‍ അത് ഡി എം ആര്‍ സി തന്നെ ആവണം എന്ന് എന്തിനു വാശി പിടിക്കണം.ചുരുങ്ങിയ ചിലവില്‍,മികച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഏറ്റവും വേഗത്തില്‍ പൂര്‍തീകരിക്കുന്ന കമ്പനിക്കു ഈ പദ്ധതി നല്‍കുന്നതല്ലേ ഉചിതം?

    ReplyDelete
  9. ഒരു ചെറിയ സംശയം ചോദിച്ചോട്ടെ...താങ്കള്‍ പറഞ്ഞതാണ് ശരിയെങ്കില്‍.സര്‍ക്കാര്‍ എന്തുകൊണ്ട് അത് ജനങ്ങളോട് പറയുന്നില്ല.സര്‍ക്കരാണല്ലോ ഇപ്പോള്‍ ഡി എം ആര്‍ സി തന്നെ വേണമെന്ന്പറയുന്നത്..നിങ്ങള്‍ പറഞ്ഞ ഈ ടെണ്ടെര്‍ എവിടെ???കാലമെത്രയായി ഇതു തുടങ്ങിയിട്ട്...ജനങ്ങളോട്‌ പറയും പണി ഡി എം ആര്‍ സി തന്നെ ,ഒതുക്കത്തില്‍ ആരുമറിയാതെ മറ്റു പരിപാടികള്‍ അതെന്തിന്?? ഇത്തരത്തിലുള്ള പദ്ധതി ഇന്ത്യയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മറ്റു കമ്പനികള്‍ ഏതൊക്കെയാണ്?? മാത്രമല്ല ഈ പദ്ധതിയില്‍ പണം മുടക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്..സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിജയകരമായി പണി പൂര്‍ത്തിയാക്കിയ പാരമ്പര്യമുള്ള കമ്പനിയാണ് ഡി എം ആര്‍ സി .ചുരുങ്ങിയ ചിലവിനെക്കുറിച്ച് ആര്‍ക്കാണ് വിഷമം .പദ്ധതിവൈകുന്നതിലൂടെ പ്രതിദിനം നാല്പതു ലക്ഷം നഷ്ടം വന്നിട്ടും കുഴപ്പമില്ലാത്ത സര്‍ക്കാരാണോ ചിലവ് ചുരുക്കുന്നത്.ഈ കണക്ക് തെറ്റാണെന്ന് ആരും പറഞ്ഞിട്ടുമില്ല .പിന്നെ മൊട്ടുസൂചിയ്ക്ക് വരെ ടെണ്ടെര്‍ ക്ഷണിക്കുന്നത് ജനങ്ങളെ രക്ഷിക്കാനാണ്എന്ന് ഒരാളെങ്കിലും കരുതുന്നത് വലിയ ഭാഗ്യം ......അഭിപ്രായം പറഞ്ഞതിനു നന്ദി അറിയിക്കുന്നു.ഇനിയും കാണണം

    ReplyDelete
    Replies
    1. 'ഇനിയും കാണണം' എന്ന് പറഞ്ഞത് നല്ല ഉദ്ദേശത്തില്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു.പിന്നെ ആഗോള ടെണ്ടര്‍ ക്ഷണിക്കാതെ ഇവിടെയെങ്ങിനെ ടെണ്ടര്‍ വരും സഹോദരാ?.ചെയ്ത പദ്ധതികളില്‍ അഴിമതിയുടെ ആരോപണങ്ങള്‍ നേരിടാത്ത ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ പ്രമുഖന്‍ ആയത് കൊണ്ട് തന്നെയല്ലേ ശ്രിധരന്‍ സാറിനു ഇത്രയും ജനപ്രീതി?അദ്ദേഹം തലപ്പത്തുള്ളത് കൊണ്ടല്ലേ ഡി എം ആര്‍ സി ക്കും നല്ല ജനപ്രീതി ഉള്ളത്?അല്ലാതെ അതിന്റെ തലപ്പത്ത് വേറെ വല്ല ഗോസായിമാരും ആയിരുന്നെങ്കില്‍ ഡി എം ആര്‍ സിക്ക് വേണ്ടി നമ്മുടെ നാട്ടുകാര്‍ നെഞ്ചത്തടിച്ചു കരയും എന്ന് തോന്നുന്നില്ല.ഡി എം ആര്‍ സി വേണമെന്ന് സര്‍ക്കാരാണോ പറയുന്നത് അതോ വിദഗ്ദ്ധരും വോട്ടു ചെയ്യുന്ന നാട്ടാരുമാണോ സര്‍ക്കാരിനെ കൊണ്ട് പറയിപിക്കുന്നത്?മറ്റുള്ള കമ്പനികള്‍ എന്ന പോലെ ഡി എം ആര്‍ സിയും പദ്ധതിക്ക് ടെണ്ടര്‍ സമര്‍പ്പിക്കട്ടെ,അവരുടെ ടെണ്ടര്‍ ആണ് അഭികാമ്യമെങ്കില്‍ ,സര്‍ക്കാര്‍ അത് സ്വീകരിക്കട്ടെ.അല്ലാതെ ഒരു കമ്പനിക്കു മാത്രം കുത്തക അവകാശം നല്‍കി പദ്ധതി ഏല്പിക്കുന്നത് ശരിയായ നടപടി അല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.ഡി എം ആര്‍ സി യില്‍ ഇപ്പോള്‍ ശ്രിധരന്‍ സാറില്ലാത്തത് കൊണ്ട് തന്നെ കമ്പനി അദ്ദേഹം പറയുന്ന പോലെ കാര്യങ്ങള്‍ നടത്തും എന്ന് താങ്കള്‍ക്ക് തോന്നുണ്ടോ?അദ്ദേഹത്തിന്റെ ഇഷ്ടത്തിനും സൌകര്യത്തിനും അനുസരിച്ച് പ്രവരത്തികുവാന്‍ തയാറായി മറ്റു കമ്പനികള്‍ വന്നാല്‍ എന്ത് കൊണ്ട് അത് സ്വീകരിച്ചു കൂടാ?പൊട്ടാ കിണറ്റിലെ തവളകളെ പോലെ ഡി എം ആര്‍ സി ഇല്ലെങ്കില്‍ ഇവിടെ മെട്രോ ഇല്ല എന്ന രീതിയില്‍ ഉള്ള ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

      വാല്‍കഷ്ണം :- ലോകത്തിലെ തന്നെ മികച്ച 20 കമ്പനികളില്‍ ഒന്നില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍,എല്ലാ കാര്യത്തിനും ടെണ്ടര്‍ ക്ഷണിച്ചു കാര്യങ്ങള്‍ക്കു തീര്‍പ്പാക്കി കണ്ട പരിചയവും അനുഭവവും വെച്ചാണ് എന്റെ അഭിപ്രായം രേഖപെടുത്തിയത്.ടെണ്ടര്‍ ക്ഷണിക്കുന്നത് കാക്കാന്‍ ആണെന്ന് ഇത് വരെ അറിഞ്ഞിരുന്നില്ല.സര്‍ക്കാരുകളുടെ കാര്യം എനിക്കറിയില്ല.അതിനെ കുറിച്ച് കൂടുതല്‍ അറിയുന്ന താങ്കളുടെ അഭിപ്രയം മാനിക്കുന്നു.

      Delete
    2. തീര്‍ച്ചയായും നല്ല ഉദേശത്തോടെ തന്നെയാണ് പറഞ്ഞത്.താങ്കളുടെ അഭിപ്രായംഒരു നല്ല ഉദേശത്തോടെ ആണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നമ്മുടെ രാഷ്ട്രിയ ചുറ്റുപാടുകളെക്കുറിച്ചും ഈ പദ്ധതിയ്ക്ക് പിന്നില്‍ നാളിതുവരെ നടന്ന ചരടുനീക്കങ്ങലെകുറിച്ചും അറിയാത്ത ഒരാള്‍ പറഞ്ഞ നിലയ്ക്കാണെങ്കില്‍ വളരെ ശരിയാണ് .അതല്ല ഏതെങ്കിലും ഇസത്തിന്റെ പുറത്തുള്ള അഭിപ്രയമാണെന്കില്‍ വളരെ തെറ്റുമാണ്."ലോകത്തിലെ തന്നെ മികച്ച 20 കമ്പനികളില്‍ ഒന്നില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍,എല്ലാ കാര്യത്തിനും ടെണ്ടര്‍ ക്ഷണിച്ചു കാര്യങ്ങള്‍ക്കു തീര്‍പ്പാക്കി കണ്ട പരിചയവും അനുഭവവും വെച്ചാണ് എന്റെ അഭിപ്രായം രേഖപെടുത്തിയത്......"താങ്കളുടെ പരിചയത്തെ ഞാന്‍ മാനിക്കുന്നു .എന്നാല്‍ ഒരു കാര്യം പറഞ്ഞോട്ടെ ലോകത്തെ ഏറ്റവും കെടുകാര്യസ്ഥതയും,അഴിമതിയും നിറഞ്ഞ ഒരു സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് നന്നായി അറിയാവുന്നത്കൊണ്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത്.ടെണ്ടര്‍ ക്ഷണിക്കുന്നത് കക്കാന്‍ ആണെന്ന് ഇതു വരെ അറിഞ്ഞിരുന്നില്ല എന്ന പ്രയോഗം പ്രായോഗിക രാഷ്ട്രിയ ക്കാരുടെ ഇടപെടലിനെക്കുറിച്ചു താങ്കളുടെ അജ്ഞാത വെളിവാക്കുന്നു.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ പദ്ധതികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകളെ ക്കുറിച്ച് മാത്രമാണ്.അതും പറഞ്ഞിരിക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ മാത്രം ബാധകമായ കാര്യങ്ങലെക്കുരിച്ചു മാത്രമാണ്.അല്ലാതെ ടെണ്ടര്‍ എന്ന പദം കളവിന്റെ പര്യായമാണെന്നല്ല ഞാന്‍ പറഞ്ഞത്.പുറത്തു നിന്ന് കളി കാണുന്നതുപോലെയല്ല പലപ്പോഴും കാര്യങ്ങള്‍ .മെട്രോ പദ്ധതിയുടെ സംശുദ്ധമായ പ്രവര്‍ത്തനത്തിന്വേണ്ടിയാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചതെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ വസ്തുകള്‍ പഠിച്ചാല്‍ വിഷമമായിരിക്കും......സ്നേഹത്തോടെ .

      Delete