സൗദിഅറേബ്യയില്‍വിനോദസഞ്ചാരത്തിനുപോയി വഴിതെറ്റിപ്പോയ ചില
മലയാളികളെ പോലിസ്പിടിച്ചു നാട്ടിലേക്കുവിടുന്നു.വിമാനങ്ങള്‍ ഹൗസ്ഫുള് ആയതിനാല്‍
മാന്യയാത്രക്കാരെ താത്കാലിക താമസത്തിനായി
ജയില്‍ എന്നു വെറുതെവിളിക്കുന്ന ഗസ്റ്റ്ഹൗസിലേക്ക് മാറ്റുന്നു.ആശങ്ക ഒട്ടും വേണ്ട......
ഹോ വെറുതേ..ചുമ്മാ വെറുതെ ശങ്കിച്ചുപോയി......
ഫ്രീവിസയില്‍
അവിടെപ്പോയി കള്ളപ്പണിയെടുത്തു
നാട്ടിലേക്ക് പണമയച്ച്, നിയമലംഘനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന്
വെറുതെ ചുമ്മാ ഒരു രസത്തിനു പറയുന്നതാണ്.അങ്ങനെ ഒന്നും ഇതുവരെ ശ്രദ്ധയില്‍
പെട്ടിട്ടില്ല. വികസിതരാജ്യങ്ങളുടെ ജീവിതനിലവാരമുള്ള
കേരളത്തില്‍നിന്ന് ആരെങ്കിലും ആയിരം റിയാലിന് ആടുജീവിതം നയിക്കാന്‍ പോകുമോ?? ഇല്ലേയില്ല....
മറിച്ചുള്ള പ്രചരണം കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിങ്കോയിസ്റുകളുടെ
ആസൂത്രിതനീക്കമാണ്. ആഗോളവ്യാപകമായി ഡിങ്കോയിസ്റ്റുകള്‍ ഇപ്പോള്‍ കേരളത്തിനെതിരെ
പ്രചാരണം നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണിത്. ഇനി അങ്ങനെ വല്ലവരും അവിടെ ഒളിച്ചുകഴിയുന്നുണ്ടാങ്കില്‍
ഒന്നുംപേടിക്കേണ്ട ഇതാ.....ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.നൂറു പേരടങ്ങുന്ന കേന്ദ്രസംഘം
ഉടനെ സൌദിയില്‍ എത്തുന്നതായിരിക്കും. സ്വീകരിക്കാന്‍ ആലവട്ടവും വെഞ്ചാമരവുമായി
കഴിയുന്നത്ര പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തേണ്ടതാണ്. കേന്ദ്രസംഘത്തിനു
കൊറിക്കാന്‍വേണ്ട അണ്ടിപരിപ്പും,ബദാംമില്‍ക്കും ഫ്രെഷ് ആയിരിക്കണമെന്ന് പ്രത്യേകം
പറയേണ്ടല്ലോ. ചര്‍ച്ച കഴിയുന്നതുവരെ നിയമലംഘകര്‍ കുബുസ്സും വെള്ളവുമായി വല്ല
വീപ്പയിലുംമറ്റും ഒളിച്ചു സ്വയം, തടി രക്ഷിക്കേണ്ടതാകുന്നുവെന്ന് എമ്പസി
അറിയിച്ചുകഴിഞ്ഞു. അതുപോലെ നിതാഖത് സംവിധാനത്തിന്റെ പോരായ്മകളെപ്പറ്റി
കേരളത്തില്‍ ടീവി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.പ്രതികരണ തൊഴിലാളികളുടെ അഭിപ്രായം
അറിഞ്ഞശേഷം നിയമം മറ്റുന്നതായിരിക്കുമെന്നു സൗദിമന്ത്രി അറിയിച്ചതായി ചാനല്‍
പറയുന്നു.
ഇന്ത്യ വിശേഷിച്ച് കേരളം ഉണര്‍ന്നുകഴിഞ്ഞു. അതുകൊണ്ട്
ഒന്നും പേടിക്കാനില്ല. മറിച്ചുള്ള പ്രചരണം മറന്നേക്കണം. മടങ്ങിവന്ന പലരും കരഞ്ഞുനിലവിളിച്ചുകൊണ്ട്
അവരുടെ കദനകഥ വെളിപ്പെടുത്തുന്നത് ദ്രശ്യമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. പക്ഷെ അവര്‍
നിയമലംഘനം നടത്തിയ ടൂപ്ലിക്കേട്സാണ് ആയതിനാല്‍ അവരുടെ കരച്ചില് കാണേണ്ട എന്നാണ് ഒര്‍ജിനല്‍
എന്നവകാശപ്പെടുന്ന പ്രവാസികള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
പ്രവാസിവോട്ടിനുവേണ്ടി വിമാനംപറത്തിയ നമ്മുടെ ചില നാട്ടുപ്രമാണിമാരും ഇങ്ങനെ
പറയുന്നതുകണ്ടു. ലെവന്റെയൊക്കെ പറമ്പു കിളയ്ക്കാന്‍ ആളെ കിട്ടണില്ലപോലും,
അതുകൊണ്ട് കുറെയെണ്ണം ഇങ്ങുപോരട്ടെ എന്നുസാരം....
.
സുഖവാസംകഴിഞ്ഞു തെണ്ടിത്തിരിഞ്ഞു വരുന്നവര്‍ഒന്നുകൊണ്ടും പേടിക്കേണ്ട. കേരളം നിങ്ങള്‍ക്കായി അവസരങ്ങള്‍ കാത്തു
വച്ചിരിക്കുകയാണ്. പാടം തയ്യാറായിക്കിടകുന്നു, ഇനി വിതച്ചാല്‍ മാത്രംമതി. ആള്‍ക്കരില്ലാതെ
ഇവിടുത്തെ വ്യവസായസ്ഥാപനങ്ങള്‍ മുഴുവന്‍ പൂട്ടികിടക്കുകയിരുന്നു. വലിയങ്ങാടിയില്‍വന്ന
പാണ്ടിലോറികള്‍ ലോഡിറക്കാന്‍ ആളില്ലാതെ അറ്റമില്ലാതെ നീണ്ടുകിടക്കുന്നു.കൊച്ചിയില്‍
പണിതുവരുന്ന ഷോപ്പിംഗ് മാളിനു വര്‍ക്കപ്പണിക്ക് ആളില്ലാതെ പണി പെണ്ടിംങ്ങാണ്. ഇനി
ഇവിടൊന്നും പണികിട്ടിയില്ലെങ്കില്‍ വരുന്നവര്‍ക്കെല്ലാം
800*30=24000 രൂപ കണക്കില്‍ ജോലിതരാന്‍ ഫേസ്ബുക്ക് പുലികളൂതന്നെ
കാത്തിരിക്കയാണ്. ഇതു ചുരുങ്ങിയകൂലിയാണ്, ഇതിനു മുകളിലേക്കാണ് സാധ്യത.
ജോലികിട്ടാന്‍ അവിടത്തെപ്പോലെ അറബിയുടെ കാലുപിടിക്കുകയോ, വെയിലുകൊണ്ടുനടക്കുകയോ
ഒന്നുംചെയ്യേണ്ട; രാവിലെ ഇറങ്ങുക, അടുത്തുള്ള കവലയില്‍പോയി കുത്തിയിരിക്കുക.
ആളുണ്ടോ ആളുണ്ടോ എന്നു വിളിച്ചുചോദിച്ചു വണ്ടിവരും, കേറിക്കോളുക, വൈകുന്നേരം
കൂലിയുംവാങ്ങി മടങ്ങുക. സംഗതികുശാല്‍.
വേറൊരുഗുണം ഗള്‍ഫിലെപോലെ മുപ്പതുദിവസവും ജോലിചെയ്യേണ്ട
ആവശ്യമില്ല. മാസത്തില്‍ ചുരുങ്ങിയത് അഞ്ചുഹര്‍ത്താലെങ്കിലും
കാണും, പിന്നെ പുണ്യദിനങ്ങള്‍,ഉത്സവങ്ങള്‍,മരണം, ജനനം തുടങ്ങി ഒരു അഞ്ചെണ്ണം വേറെയും
പ്രതീക്ഷിക്കാം,പിന്നെ ഞായറുംശനിയും പൊതുഅവധിയാണ്. അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു
ദിവസം ജോലിക്കു പോയാല്‍മതി. എന്നാലും ഒട്ടും ശങ്കവേണ്ട ഇതെല്ലാം വേതനത്തോട് കൂടിയ അവധിയാണ്. അതാണ്..... അതാണ്
കേരളം. ഇനിപ്പറ,...... തിളയ്ക്കുന്നില്ലേ ചോര ഞരമ്പുകളില്‍......അതുകൊണ്ടല്ലേ
തമിഴനും ബംഗാളിയും ഇവിടെത്തന്നെ കുറ്റിയടിച്ചിരിക്കുന്നത്.പണിയുടെ കാര്യത്തില്‍
ഒരു തര്‍ക്കവും വേണ്ട; അല്പം സ്കില്ല് വേണമെന്നുമാത്രം. തൂമ്പ,കമ്പി, പാര, കൊടുവാള്
തുടങ്ങിയവ ഉപയോഗിക്കാന്‍ അറിഞ്ഞിരികണം.സിമിന്റ് കൊഴയ്ക്കാനും, തെങ്ങെക്കേറാനും,
റബറുവെട്ടാനും, വെള്ളംകോരാനും, കക്കൂസ് കഴുകാനും അറിഞ്ഞിരിക്കണം ഇത്തരം
ജോലികളിലാണ് ആളെ ആവശ്യമുണ്ടെന്നു പരസ്യംകാണുന്നത്.അല്ലാതെ അത്യാവശ്യം വെയില് കൊള്ളാതെയുള്ള
പണികളൊക്കെ ചെയ്യാനിവിടെ ഫ്യുടല്‍ മാടമ്പിമാരുണ്ട്.ആഗോളനിലവാരം നോക്കി അപ്പപ്പോള്‍
കുറിപ്പിറക്കുന്ന ഇവര്‍ക്ക് വെള്ളംകോരാനും, വിറകുവെട്ടാനും ആളില്ല എന്നതാണ് കേരളത്തില്‍
നേരിടുന്ന പ്രധാനതൊഴില്‍പ്രശ്നം.അതുപോലെ കൊടിപിടിക്കാനും, തല്ലുകൊള്ളാനും,
തല്ലിപ്പൊട്ടിക്കാനും,വെട്ടാനും കുത്താനും, ഹര്‍ത്താല്‍ നടത്താനും രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക്
പഴയപോലെ ആളെ കിട്ടാനില്ല.ഇവിടെ നിന്നാല്‍ നശിക്കും എന്നു സ്വയംതോന്നിയ പല
ചെറുപ്പക്കാരും ഒരു രക്ഷാമാര്‍ഗ്ഗമായും പ്രവാസത്തിലേക്കു നീങ്ങി. അങ്ങനെ
മൊത്തത്തില്‍ ഒരു ഷോട്ടേജ് ഉണ്ടായിരുന്നു.അതും ഇക്കുറി മാറിക്കിട്ടും. ചുരുക്കത്തില്‍,
നിങ്ങള്‍ അവിടെ അറബിയുടെ പത്രം കഴുകുകയല്ലേ?? ഇനി ഇവിടെവന്നു ഞങ്ങളുടെ പാത്രം
കഴുകിക്കോ എന്നാണ് ധ്വനി. മരുഭൂമിയിലെ വെയില് കൊള്ളുന്നവന് കേരളത്തിലെ വെയില്
കൊണ്ടുകൂടെ എന്നുവെയ്പ്. ഇവിടെ പണിയുണ്ട് എന്തിനു അവിടെ പോകുന്നു എന്നു കൊണപതികാരം
അടിക്കുന്ന എമ്പോക്കികള്, മടങ്ങിവരുന്ന എത്രപേര്‍ക്ക്, അവര്‍ക്ക് കിട്ടികൊണ്ടിരുന്ന
ശമ്പളത്തില്‍ ജോലികൊടുക്കുമെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം. പ്രവാസിക്കെതിരെ
പോസ്റ്റര്‍ ഒട്ടിക്കുന്ന ഇത്തരക്കാര്‍, തങ്ങള്‍ കൊടുക്കുന്ന ജോലിയും അതിനു
ബന്ധപ്പെടേണ്ട അഡ്രസ്സ് കൊടുത്താല്‍ ഉപകാരമായിരിക്കും. കക്കുസുകോരാനും, പറമ്പ് കിളയ്ക്കാനും, തെങ്ങെ
കേറാനും, പുല്ലുചെത്താനും.. അങ്ങനെ സ്വന്തം വീട് പണിക്ക് ആളെ കിട്ടാത്തതിന്റെ
രോഷം, അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നവന്റെ പുറത്തു തീര്‍ക്കുന്നത്; മലയാളിയുടെ
സ്വയം തിരിച്ചറിവൊന്നുമല്ല. തന്റെ തീട്ടം കോരാന്‍ നാട്ടില്‍ ആളില്ല എന്നതിന്റ
വിഷമമാണ്.ഇതിനു പച്ചമലയാളത്തില്‍ തന്തയില്ലായ്മ എന്നാണ് പറയുക.
ഇന്നലെവരെ
ഒന്നിച്ചുകിടന്നു മൂട്ടകടികൊണ്ടവനും, ഒന്നിച്ചിരുന്നു ഗുബ്ബുസ്സും തൈരും
കഴിച്ചിരുന്നവര്‍ക്കും ഇന്നു ഫ്രീ വിസക്കാരന് നിയമലംഘകനായി. നാട്ടിലേക്കു
തിരിച്ചുപോകാന്‍ കഴിയാതെ വട്ടം ചുറ്റുന്നവര്‍ക്കും,പോലിസ് പിടിയിലായവര്‍ക്കുമെതിരെ
പോസ്റ്ററൊട്ടിക്കാനാണ് പലര്‍ക്കുംതിടുക്കം.അവശ്യസമയത്ത് തള്ളിപ്പറയുന്ന മലയാളിയുടെ
തനിനിറം മറയില്ലാതെ പുറത്തുചാടുന്നതും ഇവിടെക്കാണാം. തിരിച്ചുപോരേണ്ടി വരുന്ന
സഹോദരങ്ങള്‍ക്ക് കഴിയുന്ന സഹായംചെയ്തു കൊടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
കക്കാനോ,പിടിച്ചുപറിക്കാനോ, പെണ്ണുപിടിക്കാനോ, കള്ളുവറ്റാനോ അല്ല, ഒരു ഫ്രീ
വിസക്കാരനും മരുഭൂമിയില്‍ വരുന്നത്. വീടിനുവേണ്ടി അധ്വാനിക്കാനാണ്. നാട്ടില്നിന്നാല് കിട്ടുന്നതിനെക്കാള്‍ എന്തെങ്കിലും പത്തുകാശ് കിട്ടിയാല്‍ പുരനിറഞ്ഞു നില്‍ക്കുന്നപെങ്ങളെ കെട്ടിച്ചുവിടാമെന്ന ചിന്തയായിരിക്കും, ഇടിഞ്ഞു വീഴാറായ വീടോന്നുനന്നാക്കാംഎന്നതായിരിക്കും. അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും വെച്ച് നാട്ടില്‍പറമ്പ്കിളയ്ക്കാനുള്ള ബുദ്ധിമുട്ടായിരിക്കും. എന്തുതന്നെ ആയിക്കോട്ടെ പരസ്പരം
കുറ്റപ്പെടുത്തലും പഴിചാരലും നടത്തേണ്ട സമയമല്ലിത്. സാമ്പത്തികപിന്തുണ
കൊടുത്തില്ലെങ്കില്‍ പോലും മാനസികമായി നമുക്ക് അവരോടൊപ്പം നില്ക്കാം.
സൌദി അവരുടെ തൊഴില്‍നിയമങ്ങള്‍ പരിഷ്ക്കരിക്കാനും
, നിയമലംഘനം നടത്തുന്നവരെ നാടുകടത്താനുംതീരുമാനിച്ചാല്‍ നമുക്കൊന്നും ചെയ്യാന്‍
കഴിയില്ല. അത് അവരുടെ ആഭ്യന്തരപ്രശ്നമാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍
ആ രാജ്യം നടപടി സ്വികരിക്കുന്നതിനെക്കുറിച്ച് എന്തുപറയാന്‍. ഇവിടെ നമുക്ക് ഒന്നേ ചെയ്യാന്‍
കഴിയൂ. മടങ്ങിവരുന്നവരുടെ യാത്രയ്ക്കുള്ള സഹായങ്ങള്‍ചെയ്യുക, നയതന്ത്രതലത്തില്‍ ഇടപെട്ടു നിയമപരമായ ബുദ്ധിമുട്ടുകളും
പോലിസ് കേസുകളൂമൊക്കെ ഒഴിവാക്കുക, സൌജന്യനിയമസഹായം നല്‍കുക, ബാങ്ക് അകൌണ്ടുകളും
പണമിടപാടുകളും മരവിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കുക, കുട്ടികളുടെ വിദ്യാഭ്യാസസംബന്ധമായ
ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, തിരിച്ചുവരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വിസുകള്‍
അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത്. സൗദി, ഇന്ത്യയുടെ
സുഹൃത് രാജ്യമായതിനാല്‍ ഇക്കാര്യങ്ങലിളൊക്കെ ഒരു അനുകൂലനിലപാട്
പ്രതീക്ഷിക്കാം.പക്ഷെ സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണം.ഇപ്പോള്‍
നടപ്പിലാക്കുന്ന നിയമം ഇരുട്ടിവെളുത്തപ്പോള്‍ വന്നതല്ല.കാലാകാലങ്ങളായി തുടരുന്ന
സ്വദേശിവല്കരണത്തിന്റെ ഭാഗമാണിത്, നിയമലംഘനംനടത്തി രാജ്യത്തുതങ്ങുന്നവര്‍ക്ക്
തിരിച്ചുപോകാനുള്ള നിരവധി മുന്നറിയിപ്പുകള്‍ കൊടുത്ത് അവസാന നടപടിയായാണ് ഈ
തിരച്ചിലും അറസ്റ്റുമൊക്കെ നടക്കുന്നത്.ഇവിടെ നമ്മുടെ സര്‍ക്കാരുകളുടെ ജാഗ്രത ക്കുറവാണ്
കുഴപ്പമായത്. വേണ്ടത്ര ബോധവല്‍ക്കരണം പ്രവാസികളുടെ ഇടയില്‍ നടന്നിട്ടില്ല.പ്രവാസികളുടെ
പണത്തില്‍ മാത്രം കണ്ണുവെച്ചാല്‍ പോര. കുടുംബംപോറ്റാനാണ് ഓരോരുത്തരം പ്രവസികളാവുന്നത്.
അതിനോടൊപ്പം തന്നെ വിദേശനാണ്യം നേടിത്തന്നു നാടിന്റെ വികസനത്തിലും
പങ്കാളിയാകുന്നു. അതുകൊണ്ടുതന്നെ പ്രവസികള്‍ക്കൊരു പ്രശ്നംവരുമ്പോള് അതില്‍
ക്രിയാത്മകമായ ഒരിടപെടല്‍ നടത്താന്‍ സര്‍ക്കാരും തയ്യാറാകണം. നമ്മുടെറവന്യുവരുമാനത്തില്‍ നല്ലൊരുതുക പ്രവാസികളുടെതാണ്. മടങ്ങിവരുന്നര്‍ക്ക് വേണ്ടി പുനരധിവാസപദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍
തയ്യാറാകണം.അല്ലാതെ പടപ്പേല്‍ത്തല്ലി പമ്പുചത്തു എന്ന പ്രതീതി ഉണ്ടാക്കുകയല്ല
വേണ്ടത്....